കൊല്‍ക്കത്ത- പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കി സംസ്ഥാന നേതാവ് തൃണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എ.ഐ.എംഐ.എമ്മിന്റെ ബംഗാള്‍ ആക്ടിംഗ് പ്രസിഡന്റ് എസ്.കെ. അബ്ദുള്‍ കലാമാണ് നിരവധി അനുയായികളോടൊപ്പം ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പശ്ചിമ ബംഗാളില്‍ വര്‍ഷങ്ങളായി സമാധാനത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്നും അതു വിഷമയമാക്കാന്‍ പാടില്ലെന്നും
കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് ടിഎംസിയില്‍ ചേര്‍ന്ന കലാം പറഞ്ഞു.
പശ്ചിമ ബംഗാള്‍ സമാധാനത്തിന്റെ മരുപ്പച്ചയാണ്. എന്നാല്‍ അടുത്ത കാലത്തായി വിഷമയമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് അനുവദിക്കാന്‍ പാടില്ലാത്തതു കൊണ്ടാണ് ടി.എം.സിയെ ശക്തിപ്പെടുത്താനുളള തീരുമനമെന്ന് അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന പാര്‍ട്ടി നേതാവും സംസ്ഥാന മന്ത്രിയുമായ ചന്ദ്രീമ ഭട്ടാചാര്യയുടെ സാന്നിധ്യത്തിലാണ് എഐഎഐഎം നേതാവും അനുയായികളും ടിഎംസിയില്‍ ചേര്‍ന്നത്.
പശ്ചിമ ബംഗാളില്‍ പ്രവേശിക്കാന്‍ എ.ഐ.എം.ഐ.എഫ് നേരത്തെ ശ്രമിക്കണമായിരുന്നുവെന്നും ഇപ്പള്‍ അതിന്റെ സമയമല്ലെന്നും കലാം പറഞ്ഞു. വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അസദുദ്ദീന്‍ ഉവൈസി സംസ്ഥാനത്തെ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് തിരിച്ചട്.