ചെന്നൈ- കേരളത്തോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുഖ്യമന്ത്രി ഇ. പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം പ്രഖ്യാപിച്ചു. സീറ്റു വിതരണം, സഖ്യ ചര്‍ച്ചകള്‍ തുടങ്ങി തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്നതിന് പളനിസ്വാമിയേയും ഉപമുഖ്യമന്ത്രിയും പാര്‍ടി കോഓര്‍ഡിനേറ്ററുമായ ഒ പന്നീര്‍ശെല്‍വത്തേയും ജനറല്‍ കൗണ്‍സില്‍ ചുമതലപ്പെടുത്തി. ഇന്നു ചേര്‍ന്ന യോഗത്തില്‍ 16 പ്രമേയങ്ങളാണ് അംഗീകരിച്ചത്. അധികാരം നിലനിര്‍ത്താനുള്ള കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്. പാര്‍ട്ടിയെ നയിക്കാന്‍ 11 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.