വാഷിംഗ്ടൺ- ജോ ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ ജോ ബൈഡൻ സ്വാഗതം ചെയ്തു. ട്രംപ് പങ്കെടുക്കില്ലെന്ന് പറയുന്നത് നല്ല കാര്യമാണെന്ന് ബൈഡൻ വ്യക്തമാക്കി. ട്രംപുമായി അഭിപ്രായ ഐക്യമുള്ള ചുരുക്കം ചില കാര്യങ്ങൾ മാത്രമേയുള്ളൂവെന്നും അതിലൊന്നാണ് ഇതെന്നും ബൈഡൻ വ്യക്തമാക്കി. ട്രംപിനെ പറ്റിയുള്ള എന്റെ മോശം ധാരണകളെ പോലും അദ്ദേഹം മറികടന്നു. അമേരിക്കൻ ഐക്യനാടുകളിൽ ഇക്കാലം വരെയുണ്ടായതിൽ ഏറ്റവും മോശം പ്രസിഡന്റാണ് ട്രംപ്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ ബൈഡൻ സ്വാഗതം ചെയ്തു.