കോഴിക്കോട്- വീണ്ടും ഷിഗെല്ല കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മറ്റൊരു പതിമൂന്നുകാരനും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ പതിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്.രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ചിറ്റാരിപ്പറമ്പില്‍ ആറു വയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കോട്ടാംപറമ്പില്‍ മുമ്പ് ഷിഗെല്ല ബാധിച്ച് പതിനൊന്നു വയസുള്ള ഒരു ബാലന്‍ മരിച്ചിരുന്നു. കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ഇതില്‍ അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.ഇത് കൂടാതെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ 56കാരനും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം കൂടുതല്‍ പേര്‍ക്ക് വരാതിരിക്കുന്നതിനു ആരോഗ്യ വകുപ്പ് അധികൃതര്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.