ഹൈദരാബാദ്- അനധികൃത ഡിജിറ്റല്‍ വായ്പ നല്‍കിയവരുടെ പീഡനത്തെ തടുര്‍ന്ന് തെലങ്കാനയില്‍ ഒരാള്‍ കൂടി ജീവനൊടുക്കി.
മൊബൈല്‍ ആപ്പ് വഴി വായപ വാങ്ങിയ 24 കാരനാണ് രാജണ്ണ-സിര്‍സില്ല ജില്ലയില്‍ ആത്മഹത്യ ചെയ്തത്. മൊബൈല്‍ ആപ്പ് വഴി അനധികൃതമായി വായ്പ നല്‍കുന്നവരുടെ പീഡനത്തെ തുടര്‍ന്ന് ആറാമത്തെ ആത്മഹത്യയാണിത്.
ഗാലിപ്പള്ളി ഗ്രാമത്തിലെ പാവന്‍ കല്യാണ്‍ റെഡ്ഢിയാണ് മരിച്ചത്. ഓണ്‍ലൈന്‍ ആപ്പ് വഴി ഏതാനും ആയിരങ്ങള്‍ വായ്പ വാങ്ങിയ യുവാവിന് പറഞ്ഞ സമയത്ത് തിരിച്ചടക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് രാഹുല്‍ ഹെഗ്‌ഡെ പറഞ്ഞു.
പതിനായിരം രൂപയാണ് വായ്പ വാങ്ങിയിരുന്നതെന്നും 19,000 രൂപ ആവശ്യപ്പെട്ടാണ് ലോണ്‍ ആപ്പ് കമ്പനി പീഡിപ്പിച്ചതെന്നും മരിച്ച യുവാവിന്റെ കസിന്‍ പറഞ്ഞു.