Sorry, you need to enable JavaScript to visit this website.

അബുദാബിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍, ബുക്കിംഗ് വേണ്ട

അബുദാബി- കോവിഡ് വാക്‌സിന്‍ അബുദാബി, അല്‍ഐന്‍, അല്‍ദഫ്ര എന്നിവിടങ്ങളിലെ 97 കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയതായി അബുദാബി മീഡിയ ഓഫിസ്. വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ തന്നെ സൗജന്യ കുത്തിവയ്പ് എടുക്കാം.

ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 3 മാസത്തിനകം ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍, പ്രതിരോധ ശേഷി കുറയുന്ന അസുഖം ഉള്ളവര്‍, ഭക്ഷണം, മരുന്ന്, വാക്‌സിന്‍ എന്നിവയ്ക്കു അലര്‍ജിയുള്ളവര്‍, 18 വയസ്സിനു താഴെയുള്ളവര്‍ എന്നിവര്‍ക്ക് ഒഴികെ എല്ലാവര്‍ക്കും വാക്‌സിന്‍ എടുക്കാം.

 

Latest News