ജക്കാര്‍ത്ത- കോവിഡിനോടുള്ള പേടി മൂലം ഒരു വിമാനത്തില്‍ ഒറ്റക്കു യാത്ര ചെയ്യാന്‍ തിരുമാനിച്ചലോ? ജക്കാര്‍ത്തയിലെ ഒരു സമ്പന്നനാണ് കൊവിഡ് ഭീതി മൂലം തനിക്കും ഭാര്യക്കും മാത്രം യാത്ര ചെയ്യാനായി ഒരു യാത്രാ വിമനം മുഴുവന്‍ ബുക്ക് ചെയ്തത്. ജക്കാര്‍ത്തയിലെ അതിസമ്പന്നനായ റിച്ചാര്‍ഡ് മുല്‍ജാദിയാണ് കോവിഡിനോടെുള്ള അമിത പേടി മൂലം തനിക്കും ഭാര്യക്കും ബാലിയിലേക്ക് യാത്ര ചെയ്യാനായി ഒരു വിമാനം മുഴുവന്‍ ബുക്ക് ചെയ്തത്. കൂടെ യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്നും കോവിഡ് പകരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് റിച്ചാര്‍ഡ് പറയുന്നു. യാത്ര വിമാനത്തില്‍ ഒറ്റക്കിരിക്കുന്ന ചിത്ര സഹിതമാണ് കോവിഡ് പേടിയെ തുടര്‍ന്ന് തനിക്കും ഭാര്യ ഷൈല്‍വൈന്‍ ചാങ്ങിനും യാത്ര ചെയ്യാന്‍ ഒരു വിമാനം മുഴുവന്‍ ബുക്ക് ചെയ്ത വാര്‍ത്ത പങ്കുവെച്ചത്. ഒരു പ്രൈവറ്റ് ജെറ്റ് ബുക്ക് ചെയ്യുന്നതിനേക്കാള്‍ ലാഭം യാത്രാ വിമാനത്തിലെ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്യുന്നതാണെന്നും ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രത്തോടൊപ്പം കുറിച്ചു. കൂടുതല്‍ സാമൂഹിക അകലം ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് റിച്ചാര്‍ഡ് പറയുന്നു.