ലഖ്‌നൗ- രാമക്ഷേത്രവും രാമരാജ്യവും 2022 ല്‍ യാഥാര്‍ഥ്യമാകുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുരു മഹന്ത് അവൈദ്യനാഥിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുമോ എന്ന ചോദ്യത്തിന് എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കാനുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാമക്ഷേത്ര നിര്‍മാണത്തിനായി പ്രയത്‌നിച്ച ഗുരു മഹന്ത് അവൈദ്യനാഥിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യത്തോട് അടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുപി മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തില്‍ ക്ഷേത്രത്തിന് തറക്കലിടണമെന്ന രീതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനായുള്ള തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വികസനം കൊണ്ടുവരുമെന്നും അയോധ്യയെപ്പോലെ ആഗ്രയും അതിലുള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് വര്‍ഷത്തിനക മാലിന്യം, ദാരിദ്ര്യം, അരാജകത്വം എന്നിവയില്‍ നിന്നും രാജ്യത്തെ മുക്തമാക്കി രാമരാജ്യം സ്ഥാപിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ലക്ഷ്യമെന്നും ആദിത്യനാഥ് പറഞ്ഞു.