Sorry, you need to enable JavaScript to visit this website.

ദകാര്‍ റാലിക്കിടെ അപകടം; ഇന്ത്യന്‍ താരം സന്തോഷ് കോമയില്‍

റിയാദ്- ദകാര്‍ റാലിയില്‍ പങ്കെടുത്ത പ്രശസ്ത ഇന്ത്യന്‍ ബൈക്ക് റേസിങ് താരം സി.എസ് സന്തോഷിന് അപകടം.
ഹെലികോപ്ടറില്‍ റിയാദിലെ ആശുപത്രിയില്‍ എത്തിച്ച ഇദ്ദേഹം കോമയിലാണ്.  37കാരനായ സന്തോഷ് ഹീറോ മോട്ടോ സ്‌പോര്‍ട്‌സിനെ പ്രതിനിധീകരിച്ചാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ റാലികളിലൊന്നായ ദകാര്‍ റാലിയില്‍ പങ്കെടുത്തത്.

ബുധനാഴ്ചയായിരുന്നു അപകടം. അപകടത്തില്‍ സന്തോഷിന്റെ തലയ്ക്ക് ഗുരുതര  പരിക്കുണ്ട്. അപകടം നടന്നതിനു പിന്നാലെ പാരാമെഡിക്കല്‍ സംഘമെത്തി ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് അദ്ദേഹത്തിന് ബോധമുണ്ടായിരുന്നുവെന്ന് റിപോര്‍ട്ടുകളില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ദകാര്‍ റാലിയില്‍ മത്സരിക്കുന്നതിനിടെ ഹീറോ മോട്ടോസ്‌പോര്‍ട്ട് റൈഡര്‍ പൗലോ ഗോണ്‍കാല്‍വസ് അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും കഠിനമായ ഓഫ് റോഡ് മോട്ടോര്‍ സ്‌പോര്‍ട് ഇവന്റായി കണക്കാക്കപ്പെടുന്ന ദകാര്‍ റാലിയില്‍ ഇത് ഏഴാമത്തെ തവണയാണ് സന്തോഷ് പങ്കെടുക്കുന്നത്.

 

Latest News