വാഷിംഗ്ടൺ- അമേരിക്കൻ പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ കടന്നുകയറിയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും ഉൾപ്പെടും. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യു.എസ് കോൺഗ്രസിന്റെ ഇരുസഭകളും സമ്മേളിക്കുന്നതിനിടെയാണ് ട്രംപ് അനുകൂലികൾ ഇരച്ചെത്തിയത്. സുരക്ഷാവലയം ഭേദിച്ച് അക്രമികൾ എത്തിയതോടെ പോലീസ് വെടിയുതിർത്തു. കാപ്പിറ്റോൾ മന്ദിരത്തിന് സമീപത്തുനിന്ന് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി. അമേരിക്കയുടെ ചരിത്രത്തിൽതന്നെ ആദ്യത്തെ സംഭവമാണിത്.