Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ കെ.ജി, ഗ്രേഡ് 1 പ്രവേശത്തിന് പ്രായപരിധി പുതുക്കി

അബുദാബി- രാജ്യത്തൊട്ടാകെയുള്ള കിന്റര്‍ഗാര്‍ട്ടന്‍ (കെജി), ഗ്രേഡ് 1 ലെവലുകളിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം യു.എ.ഇ പരിഷ്‌കരിച്ചു.

യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയവും  വിദ്യാഭ്യാസ അധികാരികളും പുറത്തുവിട്ട അറിയിപ്പ് പ്രകാരം, ഒരു കുട്ടിക്ക് കെ.ജിയില്‍ ചേരാന്‍ നാല് വയസ്സ് തികഞ്ഞിരിക്കണം.

ഗ്രേഡ് 1 ന്, വിദ്യാര്‍ഥിക്ക് ആറ് മുതല്‍ എട്ട് വയസ്സ് വരെ പ്രായമുണ്ടായിരിക്കണം. 2021-22 അധ്യയന വര്‍ഷം (ഓഗസ്റ്റ് 31) മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ഏപ്രിലില്‍, അക്കാദമിക് വര്‍ഷം ആരംഭിക്കുന്ന ഇന്ത്യ, പാകിസ്ഥാന്‍, ജാപ്പനീസ് പാഠ്യപദ്ധതികള്‍ പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പ്രവേശന പ്രായം കണക്കാക്കുന്നതിനുള്ള തീയതി പുതുക്കാനും വിദ്യാഭ്യാസ അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്.

 

Latest News