ഇടുക്കി- കൈക്കുഞ്ഞുങ്ങളുമായി യുവതികളും പ്രായമായവരും ഏറെനേരം ക്യൂ നിന്നിട്ടും ചീട്ട് കൊടുക്കാതിരുന്ന ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി ജില്ലാ ആശുപത്രിയിലെ ജീവനക്കാരി ജീനാ ജോര്‍ജിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മറ്റുള്ള ജീവനക്കാരോട് കുശലം പറഞ്ഞിരുന്ന ജീവനക്കാരിയുടെ കൃത്യവിലോപത്തിന്റെ വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
ഇതിനിടെ സംഭവം പഴയതാണെന്നും ഗൗരവമായി പരിഗണിക്കേണ്ടതില്ലെന്നുമുള്ള പ്രതികരണവും ആരോഗ്യവകുപ്പില്‍ നിന്നുണ്ടായി. ഇത് ഭരണപക്ഷ പാര്‍ട്ടിയുടെ സമ്മര്‍ദഫലമായാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ജീനാ ജോര്‍ജിനെതിരേ നടപടിയുണ്ടായത്. കുഞ്ഞുങ്ങളും പ്രായമായവരും അടക്കം ക്യൂ നില്‍ക്കുമ്പോള്‍ പരസ്പരം സംസാരിച്ച് സമയം കളയുകയായിരുന്ന ആശുപത്രി ജീവനക്കാരുടെ വീഡിയോ ആണ് മരുന്നുവാങ്ങാനെത്തിയ യുവാവ് പകര്‍ത്തിയത്.