തിരുവനന്തപുരം:-കേരളത്തില്‍ മൂന്ന് ജില്ലകളില്‍ കോവിഡ് കേസുകള്‍ കൂടുന്നു. വയനാട്, പത്തനംതിട്ട ജില്ലകളിലും, എറണാകുളം ജില്ലയിലുമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി രോഗവ്യാപനത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ദിവസങ്ങളായി എറണാകുളത്ത് ഉയര്‍ന്ന പ്രതിദിന നിരക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
വയനാട്ടിലാണ് നിലവില്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 100 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിയ്ക്കുന്നുണ്ട്. പത്തനംതിട്ടയില്‍ 11.6 ആണ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്. ആലപുഴ, കോട്ടയം തിരുവനന്തപുരം ജില്ലകളിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരില്‍ 345 പേര്‍ അന്‍പത് വയസില്‍ താഴെ പ്രായമുള്ളവരാണ്.