ന്യൂദല്‍ഹി- രാജ്യസഭാംഗത്വം രാജി വെക്കുന്നതിനായാണ് ദല്‍ഹിയില്‍ എത്തിയിരിക്കുന്നതെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി ജോസ് കെ. മാണി.
എ.പി സ്ഥാനം രാജിവെക്കുന്നത് നിയമോപദേശം തേടിയ ശേഷമായിരിക്കുമെന്നും ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പാലാ സീറ്റ് സംബന്ധിച്ച് ഒരു ചര്‍ച്ചയും ഇടതുമുന്നണിയില്‍ ഇതുവരെ നടന്നിട്ടില്ലെന്നും ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
മുന്നണി വിട്ടിട്ടും ജോസ് കെ. മാണി എം.പി സ്ഥാനം രാജിവെക്കാത്തതില്‍ യു.ഡി.എഫ് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. എം.പി സ്ഥാനം രാജി വെക്കുമെന്ന് ജോസ് പലതവണ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.