തിരുവനന്തപുരം- വാളയാർ കേസിൽ പോലീസാണ് അട്ടിമറി നടത്തിയതെന്നും സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും പെൺകുട്ടികളുടെ അമ്മ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്നും പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. കേസ് ഇതുപോലെ വഷളാക്കിയത് കേരള പോലീസാണ്. അവർ തന്നെ വീണ്ടും കേസ് അന്വേഷിക്കുന്നതിൽ കാര്യമില്ലെന്നും അമ്മ ചൂണ്ടിക്കാട്ടി.