തിരുവനന്തപുരം- ഡോളർ കടത്തുകേസിൽ ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാൻ സാധിക്കില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ. നിയമസഭാ സമ്മേളനം 8ന് തുടങ്ങുന്നതിനാൽ, ഔദ്യോഗികമായ തിരക്കുകളുണ്ടെന്നും ഓഫിസിൽനിന്നു മാറി നിൽക്കാൻ കഴിയില്ലെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു മറുപടി നൽകി. അയ്യപ്പനു വീണ്ടും നോട്ടിസ് നൽകും.
ഇതിനകം രണ്ടു തവണ അയ്യപ്പനു നോട്ടിസ് നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്താമെന്നാണ് ഇന്നലെ അയ്യപ്പൻ കസ്റ്റംസിനു മറുപടി നൽകിയിരുന്നത്. ചോദ്യം ചെയ്യൽ വൈകിപ്പിക്കാനുള്ള ശ്രമമാണ് അയ്യപ്പന്റേതെന്നാണു കസ്റ്റംസ് കരുതുന്നത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം.