ഭാഗ്പത്- ഉത്തര്‍പ്രദേശില്‍ ഗോ സംരക്ഷണ ശാലയിലുണ്ടായ അഗ്നിബാധയില്‍ 12 പശുക്കള്‍ ചത്തു.
ഭാഗ്പത് ജില്ലയിലെ ഖേക്ര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താല്‍ക്കാലിക ഗോശാലയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഗോശാലയുടെ കാവല്‍ക്കാരന്‍ വിവരമറിയിച്ച് നാട്ടുകാര്‍ എത്തുമ്പോഴേക്കും തീ പടര്‍ന്നിരുന്നു. പൊള്ളലേറ്റ 18 പശുക്കള്‍ക്ക് ചികിത്സ നല്‍കി വരികയാണ്. അന്വേഷണത്തിന് ഉത്തരവിട്ടതായി ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു.