ന്യൂയോർക്ക്- ലോകത്തിൽ ഏറ്റവും ധനികനായ ജെഫ് ബെസോസാണ് കഴിഞ്ഞ വർഷം ചാരിറ്റിക്കായി ഏറ്റവും കുടുതൽ സംഭാവന നൽകിയത്. ആമസോണിന്റെ സ്ഥാപകനായ ബെസോസ് 10 ബില്യൺ ഡോളറാണ് ചാരിറ്റിക്കായി കഴിഞ്ഞ വർഷം ചിലവഴിച്ചത്. ദി ക്രോണിക്കിൾ ഓഫ് ഫിലാൻട്രോപി പുറത്ത് വിട്ട പട്ടിക പ്രകാരമാണ് ജോഫ് ബോസ് ഏറ്റവും കൂടുതൽ ചാരിറ്റി നൽകിയതെന്ന് വ്യക്തമായത്.
ഫോബ്‌സിന്റെ കണ്ക്ക് പ്രകാരം ലോകത്തിൽ ഏറ്റവും വലിയ ധനികനാണ് ജെഫ് ബെസോസ്. 188 ബില്യൺ ഡോളറാണ് ബെസോസിന്റെ വരുമാനം. കാലാവസ്ഥ വ്യതിയാനത്തിനെതിരായി ബെസോസ് നേതൃത്വം നൽകുന്ന ബെസോസ് എർത്ത് ഫണ്ടിലൂടെയാണ് ചാരിറ്റിക്കായി 2020ൽ ആമസോൺ സ്ഥാപകൻ ഫണ്ട് ചിലവഴിച്ചത്. കാലാവസ്ഥ വ്യത്യയാനത്തിനെതിരെ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾക്കായി ബെസോസ് 790 മില്യൺ ഡോളറാണ് ചാരിറ്റിയിലൂടെ നൽകിയതെന്ന് പഠനത്തിൽ പറയുന്നു.
ചാരിറ്റിക്കായി സംഭാവന നൽകുന്നതിൽ പട്ടികയിൽ രണ്ടാമതും മൂന്നാമതുമുള്ളത് നൈക്കിയുടെ സ്ഥാപകൻ ഫിൽ നൈറ്റും ഭാര്യ പെന്നിയുമാണുള്ളത്. ഇരുവരും ചേർന്ന് 900 മില്യൺ ഡോളറാണ് നൈറ്റ് ഫൗണ്ടേഷൻ വഴിയും 300 മില്യൺ ഡോളർ ഒർഗിയോൺ സർവകലാശാലയിലൂടെയാണ് ചാരിറ്റിക്കായി ഫണ്ട് ചിലവഴിച്ചത്. നാലാം സ്ഥാനത്ത് ഫേസ്ബുക്കിന്റെ ഉടമ മാർക്ക് സക്കർബെർഗും ഭാര്യയുമാണ. ഇരുവരും ചേർന്ന് 250 മില്്യൺ ഡോളറാണ് ചാരിറ്റിക്കായി മാറ്റിവെച്ചത്.