Sorry, you need to enable JavaScript to visit this website.

ഹിന്ദുക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ പാക് സുപ്രീം കോടതി ഉത്തരവ്; ചെലവ് പ്രതിഷേധക്കാര്‍ നല്‍കണം

ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ പ്രതിഷേധക്കാര്‍ തകര്‍ത്ത ഹിന്ദു സന്യാസിയുടെ സമാധി പുനര്‍നിര്‍മിക്കാനും ഇതിനു ചെലവാകുന്ന തുക സംഭവത്തില്‍ ഉള്‍പ്പെട്ടവരില്‍നിന്ന് ഈടാക്കാനും പാക് സുപ്രീം കോടതി ഉത്തരവിട്ടു.
ഖൈബര്‍ പഖ്തൂണ്‍ക്വയിലെ കരാക്കിലായിരുന്നു സംഭവം. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹ് മദ്, ജസ്റ്റിസ് ഇജാസുല്‍ അഹ്‌സന്‍,ജസ്റ്റിസ് മുനീബ് അഖ്തര്‍ എന്നിവരടങ്ങുന്ന ബെഞ്ച് സ്വമേധയായാണ് കേസെടുത്തത്.
ഹിന്ദു സമുദായത്തിന്റെ പുണ്യ സ്ഥലം സംരക്ഷിക്കുന്നതില്‍ പഖ്തൂണ്‍ക്വ പോലീസ് പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്നപ്പോള്‍ നിങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സി എന്തെടുക്കുകയായിരുന്നുവെന്ന് കോടതി ചോദിച്ചു.

സംഭവത്തില്‍ 109 പേരെ പിടികൂടിയെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന 90 പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്നുമാണ് ഖൈബര്‍പഖ്തൂണ്‍ പോലീസ് ഐ.ജി ഡോ. സനാഉല്ലാ അബ്ബാസി ബോധിപ്പിച്ചത്.
മൗലാനാ ഫൈസുല്ല നേതൃത്വം നല്‍കുന്ന ജംഇയ്യത്തെ ഉലമായേ പാക്കിസ്ഥാന്റെ ആഹ്വാനപ്രകാരമാണ് ജനക്കൂട്ടം സംഭവസ്ഥലത്ത് എത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആറ് മുസ്്‌ലിം പണ്ഡിതന്മാര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും മൗലവി ശരീഫ് മാത്രമാണ് കുടീരം ആക്രമിക്കാന്‍ പ്രേരണ നല്‍കിയതെന്നും പോലീസ് മേധാവി പറഞ്ഞു.

 

Latest News