ആലപ്പുഴ- ആലപ്പുഴ എംപി എ.എം ആരിഫിന് ദേഹാസ്വാസ്ഥ്യം. എം പിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഈ മാസം ഏഴ് വരെ എംപി പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി എംപിയുടെ ഓഫിസില്‍ നിന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.