മംഗളൂരു- ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നതും ക്രിസ്തു മതത്തെ മഹത്വപ്പെടുത്തുന്നതുമായ രചനകള്‍ മംഗളൂരു നഗത്തിലെ മൂന്ന് ദേവസ്ഥാനങ്ങളിലെ കാണിക്കപ്പെട്ടികളില്‍ നിക്ഷേപിച്ച സംഭവത്തെ മംഗളൂരു രൂപത ശക്തമായി അപലപിച്ചു.
കത്തൊലിക്ക സമൂഹം ഇത് ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് രൂപത പി.ആര്‍.ഒമാരായ
ഫാ. വിക്ടര്‍ വിജയ് ലോബോ, റോയ് കാസ്‌റ്റെലിനോ എന്നിവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. മതകേന്ദ്രങ്ങളില്‍ ഇതുമൂലം വിശ്വാസികള്‍ക്കുണ്ടായ വേദന കണക്കിലെടുക്കുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ അപലപിക്കുന്നുവെന്നും മംഗളൂരു രൂപത ബിഷപ്പ് പീറ്റര്‍ പോള്‍ സല്‍ദന്‍ഹ പറഞ്ഞു.