ന്യൂദല്‍ഹി- കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. നാളെ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമനിക്കുമെന്ന്
കര്‍ഷക സംഘടനകള്‍ അറിയിച്ചു. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന തങ്ങളുടെ ആവശ്യത്തില്‍ കേന്ദ്രം വ്യക്തമായ നിലപാട് പറയുന്നില്ലെന്നും അടുത്ത ചര്‍ച്ച ജൂണ്‍ എട്ടിന് നടത്താമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.
പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കേന്ദ്രം ചെയ്തത്. താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാമെന്നും നിയമനിര്‍മാണം നടത്തുന്ന കാര്യത്തില്‍ ചര്‍ച്ചയാകാമെന്നും കേന്ദ്രം വ്യക്തമാക്കി.