തിരുവനന്തപുരം- വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പ്രകാശൻ മാസ്റ്ററെ മാറ്റി. പാർട്ടി പ്രവർത്തനത്തിൽ ശ്രദ്ധിക്കാനാണ് തീരുമാനമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിശദീകരണം. പാർട്ടിയുടെ മുതിർന്ന നേതാവ് കൂടിയാണ് പ്രകാശ് മാസ്റ്റർ. ജയരാജൻ രണ്ടാമതും മന്ത്രിയായപ്പോഴാണ് പ്രകാശൻ മാസ്റ്റർ പ്രൈവറ്റ് സെക്രട്ടറിയായി വന്നത്. മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് പ്രകാശൻ മാസ്റ്ററെ മാറ്റിയത്.