ഇറാനില്‍ രണ്ട് ഭീകരരടക്കം മൂന്ന് പേരെ തൂക്കിലേറ്റി

ടെഹ്റാന്‍-ഇറാനില്‍ ഭീകര പ്രര്‍ത്തനങ്ങളുടെ പേരില്‍ രണ്ടു പേരേയും കൊലക്കുറ്റത്തിനും കവര്‍ച്ചക്കും ഒരാളേയും തൂക്കിലേറ്റി.

ഇറാന്‍ ജുഡീഷ്യറിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ വാര്‍ത്താ ഏജന്‍സി മീസാനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സിസ്താനിലാണ് ഞായറാഴ്ച പുലര്‍ച്ചെ മൂന്നു പേരേയും തൂക്കിലേറ്റിയത്.

ഹസന്‍ ദഹ് വാരി, ഇല്യാസ് ക്വലണ്ടര്‍സേഹി എന്നിവരാണ് ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ടത്. വന്‍തോതില്‍ ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന കഴിഞ്ഞ ഏപ്രില്‍ 24-നാണ് ഇവര്‍ പിടിയിലായത്. സിവിലിയന്മാരേയും സുരക്ഷാ സൈനികരേയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ഇരുവരും കുറ്റം സമ്മതിച്ചിരുന്നു.

 

Latest News