ഇസ്ലാമാബാദ്- സൗദി അറേബ്യയിലേക്ക് പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് (പി.ഐ.എ) റുഗലര്‍ സര്‍വീസുകള്‍ ആരംഭിച്ചു. യു.കെയില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയതിനു പിന്നാലെ ഏര്‍പ്പെടുത്തിയ വിമാന നിരോധം സൗദി അധികൃതര്‍ പിന്‍വലിച്ച പശ്ചാത്തലത്തിലാണ് പി.ഐ.എ സര്‍വീസുകള്‍ പുനരാരംഭിച്ചത്.
നേരത്തെ സീറ്റ് ബുക്ക് ചെയ്തവരും പുതുതായി സൗദിയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവരും സമീപത്തെ ഓഫീസുകളുമായി ബന്ധപ്പെടാന്‍ പി.ഐ.എ പ്രസ്താവനയില്‍ അറിയിച്ചു. കാള്‍ സെന്റര്‍ നമ്പറായ 111 786 786 വഴിയും ബന്ധപ്പെടാം.