ന്യൂദല്‍ഹി- കോവിഡ് കാലത്ത് ആഗോള നേതാക്കള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന ജനപ്രീതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെതെന്ന് സര്‍വേ. യുകെ, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, യുഎസ് എന്നീ 13 പ്രമുഖ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളെ കുറിച്ചാണ് സര്‍വേ നടത്തിയത്. ഇതില്‍ മോഡിയുടെ റേറ്റിങ് 55 ആണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒമ്പതാം സ്ഥാനത്താണ്. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ മോര്‍ണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് നെഗറ്റീവ് വോട്ടുകളാണ് ലഭിച്ചതെന്ന് സര്‍വേ പറയുന്നു.