ദുബായ്- ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കിട്ട ഒരു വീഡിയോ അപൂര്‍വവും പിടിച്ചുനിര്‍ത്തുന്നതുമായി. ദുബായില്‍ സൈക്കിള്‍ ചവിട്ടുന്നതിനിടെ, ഒട്ടകപ്പക്ഷി ഒരു വശത്തുകൂടി ഒപ്പമോടുന്നതാണ് വീഡിയോ.
This morning another close call എന്ന തലക്കെട്ടോടെയാണ്” ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റാഗ്രാമില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റുചെയ്തത്.
ലോകത്തിലെ ഏറ്റവും വേഗമേറിയ പക്ഷിയാണ് ഒട്ടകപ്പക്ഷി. രണ്ട് ഒട്ടകപ്പക്ഷികള്‍ വീഡിയോ കാണിക്കുന്നു, ശൈഖ് ഹംദാനും പരിവാരങ്ങള്‍ക്കുമൊപ്പം പരമാവധി വേഗത്തിലാണ് രണ്ട് ഒട്ടകപ്പക്ഷികള്‍ ഓടുന്നത്.