തിരുച്ചി- ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (ഐ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസിയെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച് ഡി.എം.കെ.
ഈയാഴ്ച ഡി.എം.കെ നേതാക്കളുമായി ഉവൈസി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. പാര്‍ട്ടിയുടെ ന്യൂനപക്ഷേ ക്ഷേമ സെക്രട്ടറി ഡോ. മസ്താനും മജ്‌ലിസ് സംസ്ഥാന പ്രസിഡന്റ് വി.അഹ്്മദും ഹൈദരബാദിലെത്തി ഉവൈസിയെ ചെന്നൈയിലേക്ക് ക്ഷണിച്ചുവെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഡി.എം.കെയുടെ നീക്കം തമിഴ്‌നാട്ടിലെ മറ്റ് മുസ്്‌ലിം പാര്‍ട്ടികള്‍ക്ക് ദഹിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയുടെ പരാജയകാരണം ഉവൈവസ് വോട്ട് ഭിന്നിപ്പിച്ചതിനാലാണെന്ന ആരോപണം തമിഴ് നാട്ടിലും വ്യാപകമായി ഉയര്‍ന്നിരുന്നു. ഉവൈസിക്ക് തമിഴ്‌നാട്ടില്‍ അവസരം നല്‍കുന്നതെന്ന് അനാവശ്യമാണെന്ന് ചില മുസ്്‌ലിം പാര്‍ട്ടികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഉവൈസിയെ സ്വാഗതം ചെയ്യുന്നവരുമുണ്ട്.