ലാഹോര്‍-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കിടെ സുഹൃത്തുക്കളെ പറ്റിക്കാനായി 'ചെന്നായ മാസ്‌ക്' ധരിച്ചെത്തിയതിനാണ് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പെഷാവര്‍ സ്വദേശിയാണ് യുവാവ്. കോവിഡ് പ്രതിരോധ മാസ്‌കിന് പകരം പേടിപ്പിക്കുന്ന 'ചെന്നായ മാസ്‌ക്' ധരിച്ചെത്തിയ ഒരാള്‍ അറസ്റ്റിലായ വിവരം പാക് മാധ്യമപ്രവര്‍ത്തകനായ ഒമര്‍ ആര്‍ ഖുറേഷിയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ഒപ്പം പിടികൂടിയ 'ചെന്നായയെ' രണ്ട് പോലീസുകാര്‍ വിലങ്ങുവച്ച് നിര്‍ത്തിയിരിക്കുന്ന ചിത്രവും അദ്ദേഹം പങ്കു വച്ചിരുന്നു. 2020 ലെ അവസാന രാത്രി ആളുകളെ ഒന്ന് കളിപ്പിക്കുകയായിരുന്നു ഇയാളുടെ ഉദ്ദേശം. ഇതോടെ പോലീസ് പിടികൂടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലായതോടെ നിരവധി പേരാണ് അറസ്റ്റിലായ ആള്‍ക്ക് വേണ്‍ി രംഗത്തെത്തിയത്. അറസ്റ്റ് ചെയ്യാന്‍ മാത്രം എന്ത് തെറ്റാണ് ഇയാള്‍ ചെയ്തതെന്നാണ് ട്വിറ്ററില്‍ ആളുകള്‍ ചോദിക്കുന്നത്. കോവിഡ് കാലത്ത് ഇയാള്‍ ഒരു മാസ്‌ക് ധരിക്കുകയെങ്കിലും ചെയ്തില്ലെ എന്നാണ് ചിലര്‍ ചോദിക്കുന്നത്. മാസ്‌ക് ധരിച്ചതിനും അറസ്‌റ്റോ? എന്നും ചോദിക്കുന്നവരുണ്ട്.