അങ്കമാലി- കോവിഡ് ബാധിച്ച് ജനതാദൾ നേതാവായ വ്യാപാരി മരണമടഞ്ഞു. മഞ്ഞപ്രപുത്തൻ പളളി അരീയ്ക്കൽ വീട്ടിൽ പരേതനായ പൗലോ മകൻ എ.പി വർഗീസ് (75) ആണ് മരണമടഞ്ഞത്. കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു. ജനതാദൾ (എസ്) മഞ്ഞപ്ര മണ്ഡലം പ്രസിഡന്റ് ,കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മഞ്ഞപ്ര മണ്ഡലം വൈസ് പ്രസിഡന്റ്,ചന്ദ്രപ്പുര എസ്.ജി.എ ഫാർമസി സ്ഥാപകൻ. ഭാര്യ: തുറവൂർ തോട്ടകം കൂരൻ കുടുംബാംഗം മേരി
മകൻ: സജീവ് അരീയ്ക്കൽ (അദ്ധ്യാപകൻ, ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌ക്കൂൾ, മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി പ്രസിഡന്റ്)മരുമകൾ: സരിത ( അദ്ധ്യാപിക, എം.ജി.എം ഹയർ സെക്കന്ററി സ്‌ക്കൂൾ കുറുപ്പംപ്പടി)