ന്യൂദല്‍ഹി- ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ആണവ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഇരുരാജ്യങ്ങളും പരസ്പരം കൈമാറി. ആണവ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തരുതെന്ന ഉഭയകക്ഷി കരാറിന്റെ ഭാഗമായി എല്ലാ വര്‍ഷവും കൈമാറുന്ന പട്ടികയാണിത്. 1988 ഡിസംബര്‍ 31നാണ് ഇരു രാജ്യങ്ങളും ഈ കരാര്‍ ഒപ്പിട്ടത്. പാക്കിസ്ഥാനിലെ ആണവ നിലയങ്ങളുടേയും കേന്ദ്രങ്ങളുടെയും പട്ടിക പാക് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിക്കും ഇന്ത്യയിലെ ആണവ നിലയങ്ങളുടെ പട്ടിക പാക് ഹൈകമ്മീഷന്‍ പ്രതിനിധിക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കൈമാറിയതായി വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ വര്‍ഷവും ജനുവരി ഒന്നിനാണ് ഈ പട്ടിക കൈമാറ്റം.