ന്യൂദൽഹി- കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമറിനോട് കർഷകർ സംസാരിക്കുന്നതിന് ഇടയിൽ കയറി റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ ഭീഷണി. ഒരുപാട് കയറിയങ്ങ് സംസാരിക്കല്ലേ എന്നായിരുന്നു ഗോയലിന്റെ ഭീഷണി. പീയൂഷ് ഗോയൽ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പങ്കുവെച്ചു.
അടിച്ചമർത്തൽ കൊണ്ടും അപമാനിക്കൽ കൊണ്ടും കർഷക പ്രതിഷേധം അവസാനിപ്പിക്കാനാകാതെ വന്നപ്പോൾ ആദ്യം രാജ് നാഥ് സിംഗിനെക്കൊണ്ട് ക്ഷമ പറയിക്കുകയും പിന്നാലെ ഗോയൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നതെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
After failing to quell the farmers protest movement by repression & defamation & watching it grow by the day, the govt was forced to send Rajnath Singh to apologise to the farmers. But here we see big mouth Piyush Goel threatening the farmer leaders pic.twitter.com/YalalQEuB9
— Prashant Bhushan (@pbhushan1) January 1, 2021