Sorry, you need to enable JavaScript to visit this website.

കനത്ത മൂടല്‍ മഞ്ഞ്; ദല്‍ഹിയില്‍ 15 വര്‍ഷത്തിനിടയിലെ കൊടുംതണുപ്പ്

ന്യൂദല്‍ഹി- കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ട ദല്‍ഹിയില്‍ പുതുവത്സര ദിനത്തില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. 15 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നഗരത്തിലെ പൊതുതാപനില നല്‍കുന്ന സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയിലാണ് ഈ താപനില രേഖപ്പെടുത്തിയത്.
ഇതിനുമുമ്പ് 2006 ജനുവരി എട്ടിനാണ് നഗരത്തില്‍ 0.2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.4 ഡിഗ്രിയായിരുന്നു.

 

Latest News