മുംബൈ- ചൊവ്വാ യാത്രക്കുള്ള നാസ പദ്ധതിക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് ഒരു ലക്ഷത്തിലേറെ ഇന്ത്യക്കാർ. അടുത്ത വർഷം മെയ് അഞ്ചിന് ആരംഭിക്കുന്ന നാസയുടെ ഇൻസൈറ്റ് ദൗത്യത്തിലേക്ക് ഇന്ത്യയിൽ മൊത്തം 1,38,899 പേരാണ് ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്തത്.
പേര് നൽകിയവർക്ക് ഓൺലൈനായി ബോർഡിംഗ് പാസ് നൽകുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ലോകത്തെമ്പാടുമായി ഇതുവരെ 24 ലക്ഷത്തിലേറെ പേർ ചുവന്ന ഗ്രഹത്തിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ 24,29,807. ഇക്കാര്യത്തിൽ
അമേരിക്കക്കാർക്കും (676773) ചൈനക്കാർക്കും (262752) പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.