പാരിസ്- ഫ്രഞ്ച് പൗരത്വത്തിനായി അപേക്ഷ നല്‍കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിതാവ് സ്റ്റാന്‍ലി ജോണ്‍സണ്‍. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം നിലനിര്‍ത്താനായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ യഥാര്‍ത്ഥത്തില്‍ ഫ്രഞ്ച് ആണ്. എന്റെ അമ്മ ഫ്രാന്‍സിലാണ് ജനിച്ചത്, മുത്തച്ഛനെപ്പോലെ അമ്മയും തികച്ചും ഫ്രഞ്ച് ആയിരുന്നു.അതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം എന്നിലുള്ളത് തന്നെയാണ് എനിക്ക് നേടാനുള്ളത്. ഇത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു - എണ്‍പതുകാരനായ ജോണ്‍സണ്‍ പറഞ്ഞു. അതേസമയം മകന്‍ ബോറിസ് 2016ലെ റഫറണ്ടത്തിലെ 'ലീവ് കാമ്പയിനിന്റെ' പൊതു മുഖമായിരുന്നു. യൂറോപ്യന്‍ യൂണിയനായി കാണുന്നതിനപ്പുറത്ത് സമ്പൂര്‍ണ്ണ പരമാധികാരമുള്ള രാജ്യമെന്ന നിലയില്‍ ബ്രിട്ടന് ശക്തമായി അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുമെന്നായിരുന്നുവെന്നാണ് പ്രതീക്ഷ.