Sorry, you need to enable JavaScript to visit this website.

കശ്മീരിൽ സൈന്യം വധിച്ചത് നിരപരാധികളെയെന്ന് നാട്ടുകാർ

ശ്രീനഗർ- കശ്മീരിൽ സൈന്യം വെടിവെച്ചുകൊന്നത് സാധാരണക്കാരായ നിരപരാധികളെയെന്ന് നാട്ടുകാർ. ബുധനാഴ്ചയാണ് നഗരത്തിന്റെ അതിർത്തിയിൽ മൂന്നു പേരെ സൈന്യം കൊലപ്പെടുത്തിയത്. അജാസ് മക്ബൂൽ ഗനി, അതെർ മുഷ്താഖ്, സുബൈർ ലോൺ എന്നിവരാണ് കൊല്ലപ്പെട്ടത്. പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയും പോലീസ് ഉദ്യോഗസ്ഥന്റെ മകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. ശ്രീനഗർ-ബാരമുള്ള ഹൈവേയിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്ന് സൈന്യം അറിയിച്ചു. 
കൃത്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കെട്ടിടം വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടുവെന്ന് മേജർ ജനറൽ എച്ച്.എസ്. സാഹി പറഞ്ഞു. ഒരു ഭീകരൻ പുറത്തുവരാൻ തയാറായെങ്കിലും മറ്റുരണ്ടുപേർ കെട്ടിടത്തിനുള്ളിൽ നിന്ന് ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയും ചെയ്തു. തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 

Latest News