Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കർഷക സമരത്തിൽ നാളെ ചർച്ച, ഉപാധികളുമായി കർഷകർ

ന്യൂദൽഹി- വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കർഷക സംഘടനകൾ. കേന്ദ്ര സർക്കാർ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കർഷകരെ ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. അതിനിടെയാണ് തങ്ങളടെ നാല് ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച കേന്ദ്ര കൃഷി സെക്രട്ടറി സഞ്ജയ് അഗർവാളിനു കത്തു നൽകിയത്. 
    മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കുക,  മിനിമം താങ്ങു വിലയ്ക്ക് രേഖാമൂലം ഉറപ്പു നൽകുക,  അന്തരീക്ഷ മലിനീകരണ നിയമത്തിൽ തടവും പിഴയും ലഭിക്കുന്ന വ്യവസ്ഥയിൽ നിന്ന് കർഷകരെ ഒഴിവാക്കുക. കർഷകരുടെ താത്പര്യ സംരക്ഷണത്തിനായി വൈദ്യുതി ഭേദഗതി ബില്ല്് 2020 പിൻവലിക്കുക എന്നിവയാണ് സംയുക്ത കിസാൻ മോർച്ച കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്ന ഉപാധികൾ.
നാളെ ഉച്ചയ്ക്കു രണ്ട് മണിക്ക് ദൽഹി വിജ്ഞാൻ ഭവനിലാണ് ചർച്ച കേന്ദ്ര സർക്കാർ കർഷക പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. ചർച്ച നടത്താനുള്ള സർക്കാരിന്റെ ക്ഷണം സ്വീകരിച്ചതായി സംയുക്ത കിസാൻ മോർച്ച സമിതി അംഗം അഭിമന്യു കോഹാർ വ്യക്തമാക്കി. ചർച്ചയിൽ പങ്കെടുക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ ദവോബ ജനറൽ സെക്രട്ടറി സത്‌നാം സിംഗ് സഹാനിയും വ്യക്തമാക്കി.
 

Latest News