പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് അഞ്ച് കോടി വാക്‌സിന്‍ നിര്‍മിച്ചു 

പൂനെ- ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനേക്കയും സംയുക്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ അഞ്ചുകോടിയോളം ഡോസ് നിര്‍മിച്ചുകഴിഞ്ഞതായി പുനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട്. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി കാത്തിരിക്കുകയാണ് കമ്പനി.
പ്രാരംഭഘട്ടത്തില്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നുവെങ്കിലും നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നതായി ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ. അദാര്‍ പുനാവാലാ പറഞ്ഞു. മാര്‍ച്ചോടെ 10 കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ചായിരിക്കും വാക്‌സിന്‍ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനും പറഞ്ഞു.

Latest News