മുംബൈ- റിപബ്ലിക് ടിവി വാര്‍ത്താ ചാനലിന്റെ ടിആര്‍പി റേറ്റിങ് വെട്ടിപ്പ് നടത്തി ഉയര്‍ന്ന റേറ്റിങ് കാണിക്കാന്‍ ടിവി റേറ്റിങ് ഏജന്‍സിയായ ബാര്‍ക്ക് മുന്‍ മേധാവിക്ക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ലക്ഷങ്ങള്‍ കോഴ നല്‍കിയെന്ന് മുംബൈ പോലീസ്. ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്ഥോ ദാസ്ഗുപ്തയ്ക്കാണ് പണം നല്‍കിയതെന്ന് പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച പാര്‍ത്ഥോ അറസ്റ്റിലായിരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്കു വേണ്ടി വ്യൂവര്‍ഷിപ്പ് നമ്പറുകള്‍ തട്ടിപ്പിലൂടെ ഉയര്‍ത്തിക്കാട്ടിയതിനു പിന്നിലെ സൂത്രധാരന്‍ പാര്‍ത്ഥോ ആണെന്നും പോലീസ് പറയുന്നു. ഇത്തരത്തില്‍ കൂടുതല്‍ പണമിടപാടുകള്‍ നല്‍കിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ പാര്‍ത്ഥോയുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടു.