മലപ്പുറം- രാഷ്ട്രീയ വിവാദങ്ങളിലേക്ക് സമസ്തയെ വലിച്ചിഴക്കരുതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങളിൽ സമസ്തക്ക് മതിപ്പുണ്ടെന്ന് ഉമർ ഫൈസി മുക്കം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിലപാട് വ്യക്തമാക്കിയത്. സമസ്തയുടെ നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ പ്രസിഡന്റും സെക്രട്ടറിയുമല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. വ്യക്തികളുടെ അഭിപ്രായങ്ങൾ സംഘടനയുടെ പേരിൽ ചാർത്തരുതെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി. ഇന്ന് മലപ്പുറത്ത് മുഖ്യമന്ത്രി നടത്തിയ സമ്പർക്ക പരിപാടിയിൽ സമസ്തയുടെ മുതിർന്ന നേതാക്കൾ പങ്കെടുത്തിരുന്നില്ല.