റിയാദ്- സൗദി അറേബ്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് അനുവദിച്ച് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചതോടെ ദേശീയ അന്തര്‍ദേശീയ എയര്‍ലൈനുകള്‍ സൗദിയില്‍ നിന്നുള്ള ഷെഡ്യൂളുകള്‍ ക്രമീകരിച്ചു. മിക്ക എയര്‍ലൈനുകളും ചൊവ്വാഴ്ച മുതലാണ് സര്‍വീസ് തുടങ്ങുക.
സൗദി വാർത്തകൾക്കായി വാട്‌സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ചാര്‍ട്ടേഡ് രൂപത്തിലാണ് വിമാനങ്ങള്‍ കോവിഡ് വകഭേദം ബാധിക്കാത്ത രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താനിരിക്കുന്നത്. സൗദി പൗരന്മാര്‍ക്ക് ഒരു വിമാനത്തിലും ബുക്കിംഗ് നല്‍കില്ല. വിദേശികളുടെ ബുക്കിംഗ് മാത്രമേ സ്വീകരിക്കുന്നുള്ളൂ. വിദേശത്ത് നിന്നെത്തുന്ന വിമാനങ്ങളിലുള്ള ആരെയും ഇവിടെ ഇറങ്ങാനും അനുവദിക്കില്ല. നിലവില്‍ ഷെഡ്യൂള്‍ ചെയ്ത വിദേശവിമാനങ്ങള്‍ യാത്രക്കാരില്ലാതെ സൗദിയിലെത്തും. വിമാനം ലാന്റ് ചെയ്താല്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ ആരും പുറത്തിറങ്ങില്ല. യാത്രക്കാരെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിമാനത്തില്‍ കയറണം. അഥവാ വിദേശരാജ്യങ്ങളില്‍ ആരെയും നിലവില്‍ സൗദിയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നാണ് ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരിക്കുന്നത്.