റിയാദ് - അടുത്ത വർഷം മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ അനുവദിക്കുകയും സാധാരണ നിലയിൽ വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്താൽ മുൻകരുതൽ, പ്രതിരോധ നടപടികൾ അടങ്ങിയ പുതിയ പ്രോട്ടോകോൾ ബാധകമാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
മറ്റു പ്രോട്ടോകോളുകളെ പോലെ തന്നെ സൗദിയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ ആരോഗ്യ സുരക്ഷ പ്രോട്ടോകോൾ കാത്തുസൂക്ഷിക്കും. നേരത്തെ ബാധകമാക്കിയ പ്രോട്ടോകോളുകൾ പ്രതിസന്ധി നേരിടുന്നതിൽ ഫലം ചെയ്തിട്ടുണ്ടെന്നും ഡോ. മുഹമ്മദ് അൽഅബ്ദുൽആലി പറഞ്ഞു.