ബംഗളൂരു- ഫേസ്ബുക്കിലെ പരസ്യത്തില്‍ കണ്ട ഓഫര്‍ ഊണ്‍ ബുക്ക് ചെയ്ത സ്്ത്രീക്ക് അക്കൗണ്ടില്‍നിന്ന് അരലക്ഷം രൂപ നഷ്ടമായി.
250 രൂപ വിലയുള്ള ഒരു ഊണിന് ഓര്‍ഡര്‍ ചെയ്താല്‍ രണ്ട് ഊണ്‍ സൗജന്യമെന്നായിരുന്നു ഓഫര്‍.
പത്ത് രൂപ അഡ്വാന്‍സ് മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. തുടര്‍ന്ന് ഫോണിലേക്ക് വിവരങ്ങള്‍ പൂരിപ്പിക്കാനുള്ള ഫോം അയച്ചു. ഈ ഫോമിന്റെ അവസാനം 58 കാരി സ്വന്തം ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും പിന്‍ നമ്പറും നല്‍കുകയായിരുന്നു.
സൗത്ത് ബംഗളൂരു യെലചനഹളള്ളി സ്വദേശിനി സവിത ശര്‍മയാണ സൈബര്‍ തട്ടിപ്പിനിരയായത്. ഇവര്‍ പോലീസില്‍ പരാതി നല്‍കി.
സദാശിവനഗറിലെ ഒരു റെസ്റ്റോറന്റിന്റെ പേരാണ് പരസ്യത്തില്‍ നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായുള്ള എസ്.എം.എസ് ലഭിച്ചതിനു ശേഷമാണ് സ്ത്രീക്ക് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് ഊണിന് ഓര്‍ഡര്‍ ചെയ്ത നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍് സ്വിച്ച് ഓഫായിരുന്നു. സൈബര്‍ ക്രൈം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.