ബെയ്ജിങ്- ചൈനയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിയാവോനിങില്‍ ഒരു ആക്രമി നടത്തിയ കത്തിക്കുത്ത് ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റതായും ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടും. അക്രമിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇയാളെ പിടികൂടുന്നതിനിടെയാണ് പോലീസ് ഓഫീസര്‍ക്ക് പരിക്കേറ്റത്. കൈയുവാന്‍ സിറ്റിയിലെ ഒരു സോനാ ബാത് കേന്ദ്രത്തിനു സമീപമാണ് സംഭവം.