ഭറൂച്- കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ ഭറൂച് ജില്ലയിലെ ഒമ്പതു ഗ്രാമങ്ങളില്‍ നിന്ന് 100 ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി കോണ്‍ഗ്രസ് നേതാവ് അരുണ്‍സിന്‍ഹ് റാണ അറിയിച്ചു. രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക സമരത്തിനും ഇവര്‍ പിന്തുണ പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു. ഭറൂചിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന പരിപാടിയില്‍ ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ഭറൂച് ജില്ലാ പഞ്ചായത്ത് അംഗം ശക്കീല്‍ അകുജി വഴിയാണ് കര്‍ഷകരായ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലെത്തിയത്. ഇവരില്‍ എഴുപതിലേറെ പേരും പട്ടിദാര്‍ പട്ടേല്‍ വിഭാഗക്കാരാണ്.