Sorry, you need to enable JavaScript to visit this website.

സിഖ് സന്ന്യാസിമാർക്ക് മൻ കി ബാത്തിനിടെ  മോഡി ആദരാഞ്ജലികൾ അർപ്പിച്ചു

ന്യൂദൽഹി- സിഖ് സന്ന്യാസിമാർക്ക് മൻ കി ബാത്തിനിടെ പ്രധആനമന്ത്രി നരേന്ദ്രമോഡി ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തെ യുവാക്കൾക്ക് ഒരു വെല്ലുവളിയും വലുതല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. . പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യയിലെ യുവാക്കളെ നോക്കുമ്പോൾ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കൾക്ക് എന്തും ചെയ്യാൻ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവർക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറമല്ല', മോഡി പറഞ്ഞു.
2020ൽ രാജ്യം പുതിയ കഴിവുകൾ സൃഷ്ടിച്ചെടുത്തു. അതിനെ 'ആത്മനിർഭർ ഭാരത്' എന്ന് വിളിക്കാമെന്നും മോഡി പറഞ്ഞു. 'കൊറോണ കാരണം, വിതരണ ശൃംഖല ലോകമെമ്പാടും തകരാറിലായെങ്കിലും ഓരോ പ്രതിസന്ധികളിൽ നിന്നും നമ്മൾ പുതിയ പാഠങ്ങൾ പഠിച്ചു. രാഷ്ട്രം പുതിയ കഴിവുകളും വികസിപ്പിച്ചു. നമുക്ക് ഈ കഴിവിനെ 'ആത്മനിർഭർ ഭാരത്' അല്ലെങ്കിൽ സ്വാശ്രയത്വം എന്ന് വിളിക്കാം', പ്രധാനമന്ത്രി പറഞ്ഞു.


 

Latest News