തിരുവനന്തപുരം- തിരുവനന്തപുരം കോർപ്പറേഷന്റെ നിയുക്ത മേയർ ആര്യാ രാജേന്ദ്രന് ആശംസകളുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ നയിക്കാൻ പോകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രന് സ്‌നേഹപൂർവ്വമായ അഭിനന്ദനങ്ങളെന്ന് തരൂർ ട്വീറ്റ് ചെയ്തു. 25 വയസ്സിന് താഴെയുള്ള 51 ശതമാനം യുവതയ്ക്ക് ഇന്ത്യയെ ഭരിക്കാനുള്ള സമയം കൈ വന്നിരിക്കുന്നുവെന്നും തരൂർ അഭിപ്രായപ്പെട്ടു.