ബി.ജെ.പിയിൽ ചേർന്ന തൃണമൂൽ എം.പിക്ക് നേരെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം

കൊൽക്കത്ത- ബി.ജെ.പിയിൽ ചേർന്ന മുൻ പാർട്ടി എം.പിയെ ബി.ജെ.പി ഓഫീസിന് മുന്നിലെത്തി തൃണമൂൽ പ്രവർത്തകർ തടഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. സുനിൽ മൊണ്ടാലിനെയാണ് തൃണമൂൽ പ്രവർത്തകർ തടഞ്ഞത്. ഇക്കഴിഞ്ഞ 19നാണ് അമിത് ഷായിൽനിന്ന് മൊണ്ടാൽ ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി ഓഫീസിൽ ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുക്കുന്നതിനാണ് മൊണ്ടാൽ എത്തിയിരുന്നത്. 19-ന് മിഡ്‌നാപുരിൽ നടന്ന ചടങ്ങിലാണ് മൊണ്ടാലടക്കം നിരവധി തൃണമൂൽ നേതാക്കൾ ബി.ജെ.പിയിൽ ചേർന്നത്.
 

Latest News