Sorry, you need to enable JavaScript to visit this website.

യാത്രക്കാരനെ മര്‍ദിക്കുന്ന വിഡിയോ വൈറലായി; ഇന്‍ഡിഗോ ക്ഷമ ചോദിച്ചു


ന്യൂദല്‍ഹി- ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ ജീവനക്കാര്‍ യാത്രക്കാരനെ കയ്യേറ്റം ചെയ്യുന്ന വിഡിയോ വൈറലായതിനെ തുടര്‍ന്ന് വിമാന കമ്പനിയുടെ പ്രസിഡന്റ് ആദിത്യഘോഷ് ക്ഷമ ചോദിച്ചു. കഴിഞ്ഞ മാസം 15-ന് നടന്ന സംഭവം പിന്നീട് ഒത്തുതീര്‍പ്പായിരുന്നു.
വിമാനത്തില്‍ എത്തിയ യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള ബസ് വൈകുന്നതിനെ കുറിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യാത്രക്കാരനെ രണ്ടു ജീവനക്കാര്‍ ബസില്‍ കയറാന്‍ അനുവദിക്കാതെ മര്‍ദിച്ചത്. ബസില്‍ കയറാന്‍ തുടങ്ങുന്ന യാത്രക്കാരനെ പിടിച്ചുമാറ്റുന്നതും നിലത്തുവീണ ഇയാളെ ജീവനക്കാര്‍ മര്‍ദിക്കുന്നത് വിഡിയോയില്‍ കാണാം.


ചെന്നൈയില്‍നിന്ന് എത്തിയ യാത്രാക്കാരന്‍ രാജീവ് കത്യാലിനാണ് എയര്‍പോര്‍ട്ടില്‍ ദുരനുഭവമുണ്ടായത്. വിമാനത്താവളത്തില്‍ നടന്ന സംഭവത്തില്‍ എയര്‍ലൈനും യാത്രക്കാരനും പിന്നീട് ഒത്തുതീര്‍പ്പിലെത്തിയെന്ന് പോലീസ് പറഞ്ഞു. ചാനലുകള്‍ കാണിച്ച ദൃശ്യങ്ങള്‍ ലഭിച്ചുവെന്നും പോലീസ് സ്ഥിരീകരിച്ചു.
കത്യാലും ഇന്‍ഡിഗോ ജീവനക്കാരന്‍ ജോബി തോമസും തമ്മിലാണ് ഒത്തുതീര്‍പ്പിലെത്തിയതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് ഭാട്യ പറഞ്ഞു.

ഹാദിയ സംഭവത്തില്‍ മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥര്‍-കുഞ്ഞാലിക്കുട്ടി


സംഭവത്തില്‍ യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ച ഇന്‍ഡിഗോ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായും വ്യക്തമാക്കി. വിമാനത്താവളത്തില്‍ ജീവനക്കാരില്‍നിന്നുണ്ടായ പെരുമാറ്റം തങ്ങളുടെ സംസ്‌കാരത്തിനു നിരക്കുന്നതല്ലെന്നും അച്ചടക്ക ലംഘനനത്തിന് കര്‍ശന നടപടി സ്വീകരിച്ചതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News