മുംബൈ-ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ ഉല്‍പ്പാദനം അടുത്ത മൂന്ന് മുതല്‍ നാല് മാസത്തേക്ക് പ്രതിസന്ധിലാകാന്‍ സാധ്യതയുളളതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം). ആഗോള തലത്തില്‍ ഷിപ്പിംഗ് കണ്ടെയിനറുകളുമായി ബന്ധപ്പെട്ട് നേരിടുന്ന ക്ഷാമമാണ് വാഹന നിര്‍മാണ വ്യവസായത്തിന് വെല്ലുവിളിയാകുന്നത്. ഇതുമൂലം വാഹന നിര്‍മാണത്തിലെ അസംസ്‌കൃത വസ്തുക്കളില്‍ കുറവുണ്ടാകുകയും ചെയ്യും.ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ വാഹന വിപണിയിലെ നിര്‍മാണ പ്രതിസന്ധിയെ ആശങ്കയോടെയാണ് ലോകം വീക്ഷിക്കുന്നത്. പ്രമുഖ ആഭ്യന്തര കമ്പനികളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് എന്നിവയെയും ഫോക്‌സ് വാഗണ്‍ എജി, ഫോര്‍ഡ് മോട്ടോര്‍ എന്നിവയുള്‍പ്പെടെയുള്ള ആഗോള നിര്‍മ്മാതാക്കളെയും സിയാം പ്രതിനിധീകരിക്കുന്നു.